പ്രതിപക്ഷ നേതാവ് വി ഡി സതീശന് പുതിയ ഇന്നോവ ക്രിസ്റ്റ കാർ അനുവദിച്ച് സർക്കാർ
Sun, 29 Jan 2023

പ്രതിപക്ഷ നേതാവ് വിഡി സതീശന് പുതിയ ഇന്നോവ ക്രിസ്റ്റ കാർ അനുവദിച്ച് സർക്കാർ. നിലവിലുപയോഗിക്കുന്ന കാർ 2.75 ലക്ഷം കിലോമീറ്റർ ഓടിയതിനാലാണ് പുതിയ കാർ അനുവദിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ച കാറാണ് സതീശനും ഉപയോഗിച്ചിരുന്നത്.
സംസ്ഥാന ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലാണ് കാർ. 22 ലക്ഷം രൂപ മുതലാണ് ക്രിസ്റ്റയുടെ വില ആരംഭിക്കുന്നത്. ഇടത് സർക്കാർ സംസ്ഥാനത്തെ കടക്കെണിയിലാക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷം കഴിഞ്ഞ ദിവസം ധവളപത്രം ഇറക്കിയിരുന്നു. മുഖ്യമന്ത്രി അടക്കം പുതിയ വാഹനങ്ങൾ വാങ്ങിയത് കാണിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ധവളപത്രം. ഇതിനിടെയാണ് പ്രതിപക്ഷ നേതാവിന് പുതിയ കാർ വരുന്നത്