പിഎഫ്‌ഐ കേസ്: കൊല്ലത്തെ പിഎഫ്‌ഐ പ്രവർത്തകന്റെ വീട്ടിൽ ഇന്നും എൻഐഎ റെയ്ഡ്
Wed, 18 Jan 2023

പോപുലർ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് കൊല്ലത്ത് എൻഐഎ ഇന്നും റെയ്ഡ് നടത്തി. ചാത്തനാംകുളത്തെ പിഎഫ്‌ഐ പ്രവർത്തകൻ നിസാറുദ്ദീന്റെ വീട്ടിലാണ് റെയ്ഡ്. റെയ്ഡിൽ ഡയറിയും തിരിച്ചറിയൽ രേഖകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു
കഴിഞ്ഞ ദിവസം നടന്ന റെയ്ഡിന് പിന്നാലെ ചവറ സ്വദേശി മുഹമ്മദ് സാദിഖിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. വിവിധ യാത്രയുമായി ബന്ധപ്പെട്ട രേഖകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ചവറ പോലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന