പിഎഫ്‌ഐ ജപ്തി: വസ്തുവകകളുടെ വിശദ റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശം

high court

പോപുലർ ഫ്രണ്ട് നേതാക്കളുടെ ജപ്തി ചെയ്ത വസ്തുവകകളുടെ വിശദാംശങ്ങൾ നൽകാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. സ്വത്ത് കണ്ടുകെട്ടിയവർക്ക് പോപുലർ ഫ്രണ്ടുമായുള്ള ബന്ധം വിശദമാക്കുന്ന സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശം നൽകി. ഇതിനിടെ പിഎഫ്‌ഐ ബന്ധമില്ലാതിരുന്നിട്ടും അന്യായമായി വസ്തുവകകൾ ജപ്തി ചെയ്‌തെന്നാരോപിച്ച് മലപ്പുറം സ്വദേശി ടിപി യൂസഫ് കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകി

മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ടാണ് ജപ്തി നടപടികൾ. പിടിച്ചെടുത്ത വസ്തുവകകൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകാനാണ് ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരിക്കുന്നത്. അതേസമയം പിഎഫ്‌ഐയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ടിപി യൂസഫിന്റെ അപേക്ഷയിൽ പറയുന്നു. പിഎഫ്‌ഐ ആശയങ്ങൾ എതിർക്കുന്ന ആളാണ് താൻ. പോപുലർ ഫ്രണ്ടുകാരനാണെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ തന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയെന്നും ഇയാൾ ആരോപിക്കുന്നു.
 

Share this story