തിരുവനന്തപുരം മെഡിക്കൽ കോളജിൽ പിജി ഡോക്ടർമാരുടെ സമരം; പിന്തുണയുമായി ഐഎംഎയും

medical

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പി ജി ഡോക്ടർമാരുടെ സമരം ആരംഭിച്ചു. വനിതാ ഡോക്ടറെ മർദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെയാണ് പ്രതിഷേധം. രാവിലെ എട്ട് മണി മുതൽ രാത്രി എട്ട് മണി വരെ സമരം തുടരും. അത്യാഹിത വിഭാഗം, ഐസിയു, ലേബർ റൂം എന്നിവയെ സമരം ബാധിക്കില്ല

അതേസമയം, ഒപി, കിടത്തി ചികിത്സ എന്നിവയെ സമരം ബാധിക്കും. പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പ്രതിഷേധിച്ച് പോലീസ് സ്‌റ്റേഷനിലേക്ക് മാർച്ചും തീരുമാനിച്ചിട്ടുണ്ട്. പിജി ഡോക്ടർമാർക്കൊപ്പം മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘടനയായ കെജിഎംസിടിഎയും ചേർന്നാണ് പോലീസ് സ്‌റ്റേഷൻ മാർച്ച്

സമരത്തിന് ഐഎംഎ പിന്തുണ അറിയിച്ചിട്ടുണ്ട്. ആശുപത്രി അക്രമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപക സമരം നടത്തുമെന്ന് ഐഎംഎ അറിയിച്ചു.
 

Share this story