തരൂരും ഗെഹ്ലോട്ടും കോൺഗ്രസ് അധ്യക്ഷനാകാൻ യോഗ്യർ എന്ന് പി ജെ കുര്യൻ

kurian

ശശി തരൂരും അശോക് ഗെഹ്ലോട്ടും കോൺഗ്രസ് അധ്യക്ഷനാകാൻ യോഗ്യരാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യൻ. എന്നാൽ ഗാന്ധി കുടുംബത്തിന്റെ താത്പര്യത്തോട് ആയിരിക്കും ഭൂരിപക്ഷം അംഗങ്ങളും യോജിക്കുക. നിലവിലെ സാഹചര്യത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നതാണ് പാർട്ടിക്ക് നല്ലതെന്നും പി ജെ കുര്യൻ പറഞ്ഞു

നേരത്തെ മത്സരത്തിന് സന്നദ്ധത അറിയിച്ച ശശി തരൂരിനെതിരെ കേരളത്തിൽ നിന്നുള്ള നേതാക്കൾ ഓരോരുത്തരായി രംഗത്തുവരികയാണ്. തരൂരിനെ അംഗീകരിക്കില്ലെന്ന നിലപാടാണ് ഇവർക്കുള്ളത്. നെഹ്‌റു കുടുംബത്തിന്റെ പിന്തുണയുള്ളവരെ മാത്രമേ കെപിസിസി അംഗീകരിക്കൂ എന്നാണ് കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും പറഞ്ഞത്.
 

Share this story