പി കെ ഫിറോസിനെ അറസ്റ്റ് ചെയ്ത നടപടി തീക്കളിയെന്ന് പിഎംഎ സലാം

PMA Salam

സേവ് കേരള മാർച്ചിലെ സംഘർഷത്തിന്റെ പേരിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്ത നടപടി തീക്കളിയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. പ്രവർത്തകരെ സമാധാനിപ്പിക്കാൻ നിന്ന നേതാക്കളെ അറസ്റ്റ് ചെയ്യുന്ന പ്രവണത സംസ്ഥാനത്ത് കേട്ടുകേൾവിയില്ലാത്തതാണെന്ന് സലാം പറഞ്ഞു

ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സമാധാനപരമായി സമരം ചെയ്ത യൂത്ത് ലീഗ് പ്രവർത്തകരെ തല്ലിച്ചതയ്ക്കുകയാണ് പോലീസ് ചെയ്തത്. കള്ളക്കേസെടുത്ത് മുപ്പതോളം പ്രവർത്തകരെ ജയിലിലടച്ചു. എന്നിട്ടും കലിയടങ്ങാതെയാണ് പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

തൊഴിലില്ലായ്മ ഉൾപ്പെടെ ജനകീയ പ്രശ്നങ്ങൾ ഉയർത്തി ഇടത് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനാധിപത്യ മാർഗ്ഗത്തിലാണ് യൂത്ത് ലീഗ് സമരം സംഘടിപ്പിച്ചത് എന്ന് സലാം വ്യക്തമാക്കി. ന്യായമായ ഈ സമരത്തെ ടിയർ ഗ്യാസ് കൊണ്ടും ലാത്തി ഉപയോഗിച്ചുമാണ് പോലീസ് നേരിട്ടതെന്നും സലാം പറഞ്ഞു

Share this story