നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിയെ പിടികൂടി

Police

ഇടുക്കി നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി പിടിയിലായി. പുലർച്ചെ രണ്ട് മണിയോടെ വീടിന് സമീപത്ത് നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് പ്രതി രക്ഷപ്പെട്ടത്. സംഭവത്തിൽ രണ്ട് പോലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. 

ഏഴാം ക്ലാസ് വിദ്യാർഥിനിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് പോലീസിനെ വെട്ടിച്ച് കടന്നത്. നെടുങ്കണ്ടത്തിന് സമീപം പലയിടങ്ങളിൽ ഇയാളെ കണ്ടതായി പോലീസ് അറിയിച്ചിരുന്നു. എന്നാൽ പോലീസ് അവിടെ എത്തുമ്പോഴേക്കും ഇയാൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് തെരച്ചിൽ ഊർജിതമാക്കിയതോടെയാണ് പ്രതി പിടിയിലായത്.
 

Share this story