നേരിട്ട് ഹാജരാകാതെ പിആർ സുനു; പിരിച്ചുവിടൽ നടപടിയുമായി ഡിജിപി മുന്നോട്ട്
Tue, 3 Jan 2023

പിരിച്ചുവിടൽ നടപടി നേരിടുന്ന ഇൻസ്‌പെക്ടർ പിആർ സുനു ഇന്ന് ഡിജിപിക്ക് മുന്നിൽ ഹാജരായില്ല. നടപടികളുടെ ഭാഗമായി ഇന്ന് നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് ഡിജിപി അനിൽകാന്ത് സുനുവിന് നോട്ടീസ് നൽകിയിരുന്നു. രാവിലെ പതിനൊന്നരക്ക് ഹാജരാകാനായിരുന്നു വിവരം. എന്നാൽ താൻ ആരോഗ്യ പ്രശ്‌നങ്ങളാൽ ചികിത്സയിലാണെന്നും നേരിട്ട് ഹാജരാകാൻ സമയം അനുവദിക്കണമെന്നും കാണിച്ച് സുനു ഡിജിപിക്ക് മെയിൽ അയക്കുകയായിരുന്നു
മെയിൽ മുഖവിലക്കെടുക്കാതെ സുനുവിനെതിരെ നടപടികളുമായി പോകാനാണ് ഡിജിപിയുടെ തീരുമാനമെന്നാണ് അറിയുന്നത്. ബലാത്സംഗം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ഒമ്പത് ക്രിമിനൽ കേസുകളിൽ പ്രതിയും 15 തവണ വകുപ്പുതല നടപടിയും നേരിട്ട ഉദ്യോഗസ്ഥനാണ് സുനു. തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ ആരോപണവിധേയനായതോടെ സുനു നിലവിൽ സസ്‌പെൻഷനിലാണ്.