വിവിധ വകുപ്പുകളിലേക്കുള്ള 253 തസ്തികയിൽ അപേക്ഷ ക്ഷണിച്ച് പി എസ് സി

psc

വിവിധ വകുപ്പുകളിലേക്കുള്ള 253 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് കേരളാ പബ്ലിക് സർവീസ് കമ്മീഷൻ. 87 തസ്തികകളിൽ നേരിട്ടുള്ള നിയമനമാണ്. 25 തസ്തികയിൽ തസ്തിക മാറ്റം വഴി നിയമനത്തിനും 7 തസ്തികയിൽ പട്ടിക ജാതി, പട്ടിക വർഗക്കാർക്കുള്ള സ്‌പെഷ്യൽ റിക്രൂട്ട്‌മെന്‌റും 13 തസ്തികകളിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനത്തിനുമാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്

ഫെബ്രുവരി ഒന്ന് രാത്രി 12 മണി വരെയാണ് അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന സമയവും തീയതിയും. വിവിധ വിഷയത്തിൽ അധ്യാപകർ, വനിതാ സിവിൽ പോലീസ് ഓഫീസർ, സർവകലാശാലകളിൽ ലാസ്റ്റ് ഗ്രേഡ് സർവെന്റ് അടക്കമാണ് പി എസ് സി വിജ്ഞാപനം.
 

Share this story