ധോണിയിൽ പിടി 7 ഇന്നുമിറങ്ങി; വനംവകുപ്പ് ഉദ്യോഗസ്ഥർ കാടുകയറ്റി, മയക്കുവെടി തിങ്കളാഴ്ചക്ക് ശേഷം വെക്കും

pt 7

പാലക്കാട് ധോണിയിൽ പിടി 7 എന്ന കൊമ്പൻ ഇന്നുമിറങ്ങി. പുലർച്ചെ 5.30നാണ് ആന ഇറങ്ങിയത്. ലീഡ് കോളജിന് സമീപത്താണ് ആന എത്തിയത്. ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കാടുകയറ്റി. പിടി 7നെ തിങ്കളാഴ്ചക്ക് ശേഷം മയക്കുവെടി വെക്കും. പരുക്കേറ്റ ഡോക്ടർ അരുൺ സക്കറിയയുടെ സേവനത്തിൽ തിങ്കാളാഴ്ചക്ക് ശേഷം വ്യക്തത വരുമെന്നും തുടർന്ന് മയക്കുവെടി വെക്കുമെന്നും എകോപന ചുമതലയുള്ള എസിഎഫ്ബി രഞ്ജിത്ത് അറിയിച്ചു

ധോണിയിലെ കയറ്റിറക്കങ്ങൾ നിറഞ്ഞ ഭൂപ്രകൃതി വെല്ലുവിളിയാണെന്നും ആനയെ വെടിവെക്കാനുള്ള സ്ഥലം തെരഞ്ഞെടുക്കുകയാണ് പ്രധാന വെല്ലുവിളിയെന്നും രഞ്ജിത്ത് പറഞ്ഞു. ഇന്നലെയും പി ടി 7 ധോണിയിൽ ഇറങ്ങിയിരുന്നു. ഇന്നലെ ആനയെത്തിയപ്പോൾ ഒരു കൊമ്പനും ഒരു പിടിയാനയും ഒപ്പമുണ്ടായിരുന്നു.
 

Share this story