പിടി 7നെ മയക്കുവെടി വെച്ചു; ദൗത്യത്തിന്റെ ഒന്നാം ഘട്ടം വിജയമെന്ന് വനംവകുപ്പ്
Jan 22, 2023, 08:22 IST

മാസങ്ങളായി പാലക്കാട് ധോണിയെ വിറപ്പിച്ച കാട്ടുകൊമ്പൻ പിടി 7നെ മയക്കുവെടി വെച്ചു. ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് കോർമ എന്ന സ്ഥലത്ത് ആനയെ കണ്ടെത്തി മയക്കുവെടി വെച്ചത്. ദൗത്യത്തിന്റെ ഒന്നാം ഘട്ടം വിജയമാണെന്ന് വനംവകുപ്പ് അറിയിച്ചു. ആനക്ക് മയക്കമുണ്ടാകാൻ 30 മിനിറ്റ് സമയം വേണം. മയക്കം തുടരാൻ ബൂസ്റ്റർ ഡോസും നൽകും
ഉൾക്കാട്ടിനും ജനവാസ മേഖലക്കും ഇടയിലുള്ള സ്ഥലത്ത് വെച്ചാണ് ആനയെ വെടിവെച്ചതെന്നാണ് വിവരം. മൂന്ന് കുങ്കിയാനയെയും പിടി 7നെ പിടിക്കാൻ കാട്ടിലേക്ക് അയച്ചിരുന്നു. വിക്രം, ഭാരത്, സുരേന്ദ്രൻ എന്നീ മൂന്ന് കുങ്കിയാനകളെയാണ് പിടി 7നെ മെരുക്കാൻ കാട്ടിലുണ്ടായിരുന്നത്.
മയക്കുവെടിവെച്ച ആനയെ കൊണ്ടുവരാനുള്ള ലോറിയും ജെസിബിയും ധോണിയിലെ ക്യാമ്പിൽ നിന്ന് വനത്തിലേക്ക് തിരിച്ചിട്ടുണ്ട്.