ധോണിയിൽ ഇറങ്ങിയ പിടി 7നെ വെള്ളിയാഴ്ച മയക്കുവെടി വെക്കും; ദൗത്യസംഘം ബുധനാഴ്ചയെത്തും

pt 7

പാലക്കാട് ധോണിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കൊമ്പൻ പിടി 7നെ വെള്ളിയാഴ്ച മയക്കുവെടി വെക്കും. പിടി 7നെ തളയ്ക്കുന്നതിനുള്ള പ്രത്യേക ദൗത്യസംഘം ബുധനാഴ്ച രാത്രിയോടെ ധോണിയിൽ എത്തും. പിടി 7നെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ജില്ലയിലെ നാല് പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്

മലമ്പുഴ, പുതുപ്പരിയാരം, അകത്തേത്തറ, മുണ്ടൂർ പഞ്ചായത്തുകളിലാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ പ്രതിഷേധത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

Share this story