കോട്ടയത്ത് കൈക്കൂലിയായി പണവും മദ്യവും വാങ്ങിയ പഞ്ചായത്ത് അസി. എൻജിനീയർ പിടിയിൽ
Sun, 29 Jan 2023

കോട്ടയം മാഞ്ഞൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ പിടിയിൽ. അജിത് കുമാറാണ് വിജിലൻസിന്റെ പിടിയിലായത്. പണവും മദ്യവുമാണ് അജിത് കുമാർ കൈക്കൂലിയായി വാങ്ങാൻ ശ്രമിച്ചത്. പ്രവാസി വ്യവസായിയുടെ പ്രൊജക്ടിന് പെർമിറ്റ് നൽകുന്നതിനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്
ഇരുപതിനായിരം രൂപയും ഒരു കുപ്പി മദ്യവുമാണ് ഇയാൾ ആവശ്യപ്പെട്ടത്. ഇതിനിടെയാണ് വിജിലൻസ് അജിത് കുമാറിനെ പിടികൂടിയത്. ഇയാളെ കോട്ടയം വിജിലൻസ് യൂണിറ്റ് കസ്റ്റഡിയിലെടുത്തു.