കോഴിക്കോട് മോക് ഡ്രില്ലിനിനിടെ 15കാരനെ പീഡിപ്പിച്ച പഞ്ചായത്ത് അംഗം കീഴടങ്ങി

unnikrishnan
കോഴിക്കോട് മാവൂരിൽ മോക് ഡ്രില്ലിന് ശേഷം വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥിയെ പീഡിപ്പിച്ച പഞ്ചായത്ത് അംഗം കീഴടങ്ങി. മാവൂർ പഞ്ചായത്ത് അംഗം കെ ഉണ്ണികൃഷ്ണനാണ് പോലീസിന് മുന്നിൽ കീഴടങ്ങിയത്. സംഭവത്തിൽ 15 വയസ്സുകാരന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. പോക്‌സോ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. ഒളിവിലായിരുന്ന ഉണ്ണികൃഷ്ണൻ ഇന്നാണ് കീഴടങ്ങിയത്.
 

Share this story