പറവൂർ ഭക്ഷ്യവിഷബാധ: അറുപതിലധികം പേർ ചികിത്സയിൽ; പാചകക്കാരൻ പിടിയിൽ, ഉടമ ഒളിവിൽ

majlis

എറണാകുളം പറവൂരിലെ ഭക്ഷ്യവിഷബാധയിൽ ഒരാൾ കസ്റ്റഡിയിലായി. മജ്‌ലിസ് ഹോട്ടലിലെ പാചകക്കാരൻ ഹസൈനാരാണ് പിടിയിലായത്. ഉടമ ഒളിവിലാണ്. മജ്‌ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച് ചികിത്സ തേടിയത് അറുപതിലധികം പേരാണ്. കഴിഞ്ഞ ദിവസം വൈകിട്ട് ഹോട്ടലിൽ നിന്നും കുഴിമന്തിയും അൽഫാമും ഷവായിയും കഴിച്ചവർക്കാണ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത്

മൂന്ന് വിദ്യാർഥികളെയാണ് ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീടിത് ഒമ്പതായും 20 ആയും ഉയർന്നു. ഇന്നലെ വൈകുന്നേരമായപ്പോഴേക്കും അറുപതിലധികം പേരാണ് ചികിത്സ തേടിയത്. മജ്‌ലിസ് ഹോട്ടലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. അതേസമയം പറവൂർ നഗരസഭാ ഓഫീസിലേക്ക് ഇന്ന് ഡിവൈഎഫ്‌ഐ മാർച്ച് നടത്തും
 

Share this story