ഏതെങ്കിലും വ്യക്തി നടത്തിയ പ്രസ്താവനയുമായി പാർട്ടിക്ക് ബന്ധമില്ല: അനിൽ ആന്റണിയെ തള്ളി സുധാകരൻ

sudhakaran

നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററിയെ തള്ളിപ്പറഞ്ഞ എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ നിലപാടിനെ തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കെപിസിസി ഡിജിറ്റൽ സെല്ലിന്റെ പുനഃസംഘടന നടക്കാനിരിക്കെ ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകളുമായി കോൺഗ്രസ് പാർട്ടിക്ക് യാതൊരു ബന്ധവുമില്ല. ആ കച്ചിത്തുരുമ്പിൽ പിടിച്ച് കോൺഗ്രസിനെ അപഹസിക്കാൻ ആരും ശ്രമിക്കേണ്ടെന്നും സുധാകരൻ പ്രസ്താവനയിലൂടെ പറഞ്ഞു

ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് കോൺഗ്രസ് എന്നും പ്രതിജ്ഞാബദ്ധമാണെന്നും സുധാകരൻ പറഞ്ഞു. ഗുജറാത്ത് വംശഹത്യയുടെ പിന്നിലെ ചരിത്രം ബിബിസി ഡോക്യുമെന്ററിയായി പ്രദർശിപ്പിക്കുമ്പോൾ അതിനെ രാജ്യവിരുദ്ധ പ്രവർത്തനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. സംസ്ഥാന വ്യാപകമായി കോൺഗ്രസ് മുൻകൈയെടുത്ത് ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്നും സുധാകരൻ പറഞ്ഞു
 

Share this story