ബിരിയാണിയിൽ പഴുതാര: മട്ടാഞ്ചേരിയിലെ കായീസ് ഹോട്ടൽ പൂട്ടിച്ചു

Food

കൊച്ചി: മട്ടാഞ്ചേരിയിൽ ഹോട്ടലില്‍ വിളമ്പിയ ബിരിയാണിയിൽ നിന്ന് പഴുതാരയെ കണ്ടെത്തി. കായീസ് ഹോട്ടലിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയവർക്ക് ബിരിയാണിയിൽ നിന്ന് പഴുതാരയെ കിട്ടുകയായിരുന്നു. തുടർന്ന് ഭക്ഷ്യസുരക്ഷ വിഭാഗത്തെ വിവരം അറിയിച്ചു.

ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതെന്നും കണ്ടെത്തി. തുടർന്ന് ഹോട്ടൽ അടച്ചു പൂട്ടാനുള്ള നോട്ടീസ് നൽകുകയായിരുന്നു. വെള്ളിയാഴ്ച കൊച്ചിയിൽ 36 ഹോട്ടലുകൾക്കെതിരേയാണ് നടപടിയെടുത്തത്.

ഗുരുതരവീഴ്ച കണ്ടെത്തിയ ആറ് ഹോട്ടലുകൾ അടച്ചുപൂട്ടി. എ വൺ (ഫോർട്ട്കൊച്ചി), കായീസ് (മട്ടാഞ്ചേരി), സിറ്റി സ്റ്റാർ (മട്ടാഞ്ചേരി), ഷേബ ബിരിയാണി (കാക്കനാട്), ഗുലാൻ തട്ടുകട (ഇരുമ്പനം), മജിലിസ് (നോർത്ത് പറവൂർ) എന്നിവയാണ് അടപ്പിച്ചത്.

Share this story