ക്രിമിനൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​ർ ടൂ​റി​സ്റ്റ് ബ​സോ​ടി​ക്കു​ന്ന​ത് ത​ട​യ​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

P BUS

തിരുവനന്തപുരം: ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രും മു​മ്പ് കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രു​മാ​യ ഡ്രൈ​വ​ർ​മാ​ർ കോ​ൺ​ട്രാ​ക്റ്റ് കാ​രേ​ജു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി ത​ട​യ​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ മാ​ത്രം പ​രി​ശോ​ധ​ന​യും നി​യ​ന്ത്ര​ണ​വും കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്താ​തെ ഭാ​വി​യി​ൽ ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കേ​ണ്ട​ത് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

പാ​ല​ക്കാ​ട് വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ഒ​ന്പ​ത് പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വാ​ഹ​നാ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്കിന്‍റെ ഉത്തരവ്. സ്കൂ​ൾ, കോ​ള​ജ് വി​നോ​ദ​യാ​ത്ര​ക​ൾ​ക്ക് രൂ​പ​മാ​റ്റം വ​രു​ത്താ​ത്ത വാ​ഹ​ന​ങ്ങ​ൾ ത​ന്നെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​താ​യി ട്രാ​ൻ​സ്പോ​പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

വി​നോ​ദ​യാ​ത്ര​യു​ടെ വി​വ​രം ആ​ർ​ടി​ഒ​യെ അ​റി​യി​ക്ക​ണം. ല​ഹ​രി ഉ​പ​യോ​ഗി​ച്ച് വാ​ഹ​നം ഓ​ടി​ക്കു​ന്ന​ത് ത​ട​യാ​ൻ എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. വി​നോ​ദ​യാ​ത്ര പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ ഡ്രൈ​വ​ർ​മാ​ർ മ​ദ്യ​പി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​വ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യി​ട്ടി​ല്ലെ​ന്നും ഉ​റ​പ്പാ​ക്കാ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ രാ​ഗം റ​ഹിം സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

Share this story