കാലിക്കറ്റ് സർവകലാശാല വിസിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
Fri, 6 Jan 2023

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എംകെ ജയരാജനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേസിൽ ഹൈക്കോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. സുപ്രീം കോടതി വിധിക്ക് വിരുദ്ധമായി നിയമനം നേടിയെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.
കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗവും ഫാറൂഖ് കോളജ് അധ്യാപകനും കെപിസിടിഎ സംസ്ഥാന കമ്മിറ്റി അംഗവുമായ ഡോ. ടി മുഹമ്മദാലിയാണ് ഹർജി നൽകിയത്. വിസിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റി രൂപീകരിച്ചത് യുജിസി നിബന്ധനകൾക്ക് വിരുദ്ധമാണെന്നും സമാന രീതിയിൽ നടത്തിയ കെടിയു വിസി നിയമനം സുപ്രീം കോടതി റദ്ദാക്കിയെന്നും ഹർജിയിൽ പറയുന്നു.