ഹോസ്റ്റൽ ഭക്ഷണം കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം; 30 വിദ്യാർഥികൾ ചികിത്സ തേടി

food
പത്തനംതിട്ടയിൽ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് 30 വിദ്യാർഥികൾ ചികിത്സ തേടി. കോളജ് ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച ശേഷമാണ് ബുദ്ധിമുട്ടുണ്ടായതെന്ന് വിദ്യാർഥികൾ പറഞ്ഞു. പത്തനംതിട്ടയിലെ മൗണ്ട് സിയോൺ ലോ കോളജിലെ വിദ്യാർഥികളാണ് ചികിത്സ തേടിയത്. വിദ്യാർഥികൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നൽകിയിട്ടുണ്ട്.
 

Share this story