തൃശ്ശൂരിൽ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ചു; ഒരു മരണം, രണ്ട് പേർക്ക് പരുക്ക്

bike

തൃശ്ശൂർ ആര്യംപാടത്ത് പിക്കപ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ദേശമംഗലത്ത് താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ശങ്കർ(23) ആണ് മരിച്ചത്. ഗോപി(22), വീരാങ്കൻ(28) എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴി കയറ്റി വന്ന പിക്കപ്പാണ് ബൈക്കുമായി കൂട്ടിയിടിച്ചത്

ടൈൽ പണിയുമായി ദേശമംഗലത്ത് കഴിയുന്നയാളാണ് മരിച്ച ശങ്കർ. അങ്കമാലിയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്. പിക്കപ് പോലീസ് കസ്റ്റഡിയിലെടുത്തു.
 

Share this story