പിണറായി വിജയൻ ഇന്ന് കർണാടകയിൽ; ബാഗേപള്ളിയിൽ പൊതുസമ്മേളനം

pinarayi

അഞ്ച് വർഷത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കർണാടകയിലെ പൊതുസമ്മേളനത്തിൽ സംസാരിക്കും. ചിക്കമംഗളൂരു ജില്ലയിലെ ബാഗേപള്ളിയിലെ പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രി സംസാരിക്കുക. അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ തുടക്കമാണ് ബാഗേപള്ളിയിലെ റാലി

കർണാടകയിലെ സിപിഎമ്മിന്റെ ശക്തികേന്ദ്രം കൂടിയാണ് ബാഗേപള്ളി.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം രണ്ടാം സ്ഥാനത്തായിരുന്നു ഇവിടെ. ബിജെപിയേക്കാളും ജെഡിഎസിനെക്കാളും സിപിഎമ്മിന് ഇവിടെ വോട്ടുണ്ട്. എഴുപതുകളിൽ എകെജി നയിച്ച ഭൂസമരങ്ങളാൽ പ്രസിദ്ധമാണ് ബാഗേപള്ളി.
 

Share this story