മലമ്പുഴ കൊല്ലംകുന്നിൽ തോട്ടം തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി; ഷോക്കേറ്റതെന്ന് സംശയം

suicide
പാലക്കാട് മലമ്പുഴ കൊല്ലംകുന്നിൽ തോട്ടം തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലംകുന്ന് സ്വദേശി വാസു ആണ് മരിച്ചത്. വാസു പണിയെടുക്കുന്ന തോട്ടത്തിൽ വന്യമൃഗങ്ങൾക്കായി വേലി സ്ഥാപിച്ചിരുന്നു. വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചതെന്നാണ് സംശയം. ഇന്നലെ രാത്രി വൈദ്യുതി വേലിക്കിടയിലൂടെ കടക്കാൻ ശ്രമിച്ചപ്പോൾ ഷോക്കേറ്റതാകാമെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് വാസുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
 

Share this story