വായിൽ പ്ലാസ്റ്റർ, മൂക്കിൽ ക്ലിപ്പിട്ട നിലയിലും; തിരുവനന്തപുരത്ത് യുവതി മരിച്ച നിലയിൽ കണ്ടെത്തി

sandra

തിരുവനന്തപുരം പട്ടത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പ്ലാമൂട് സ്വദേശി സേവ്യറുടെ മകൾ സാന്ദ്രയെയാണ്(20) വീടിനുള്ളിലെ അടച്ചിട്ട മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വായിൽ പ്ലാസ്റ്റർ ഒട്ടിച്ച നിലയിലും മൂക്കിൽ ക്ലിപ്പിട്ട നിലയിലുമായിരുന്നു മൃതദേഹം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം

മുറിക്കുള്ളിൽ അടച്ചിരിക്കുന്ന സ്വഭാവമുള്ളയാളാണ് സാന്ദ്ര. കഴിഞ്ഞ ദിവസം പകലും സാന്ദ്ര മുറിക്കുള്ളിലായിരുന്നു. അച്ഛനും സഹോദരനും ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. വൈകുന്നേരം അമ്മ ജോലി കഴിഞ്ഞ് വന്ന് വിളിച്ചപ്പോൾ വാതിൽ തുറന്നില്ല. പിന്നീട് ഏഴ് മണി കഴിഞ്ഞാണ് മുറിയുടെ വാതിൽ തുറന്ന് പരിശോധിച്ചത്. അപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്.
 

Share this story