രാഷ്ട്രീയം പറയാതെ ഫുട്‌ബോൾ കളിച്ച് നടക്കുന്നു; ഷാഫി വെറും ഷോ എന്ന് കമ്മിറ്റിയിൽ വിമർശനം
Jan 8, 2023, 17:31 IST

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ ഷാഫി പറമ്പിലിനെതിരെ വിമർശനം. യൂത്ത് കോൺഗ്രസ് സജീവമാണെന്നും ഷാഫി വെറും ഷോ മാത്രമാണെന്നുമാണ് വിമർശനം. രാഷ്ട്രീയം പറയാതെ ഷാഫി ഫുട്‌ബോൾ കളിച്ചുനടക്കുകയാണ്. ജനകീയ വിഷയങ്ങളിൽ യൂത്ത് കോൺഗ്രസിന് നിലപാടില്ലെന്നും വിമർശനമുയർന്നു.
ഐ ഗ്രൂപ്പും സുധാകരൻ വിഭാഗവുമാണ് ഷാഫിക്കെതിരെ രംഗത്തുവന്നത്. എൻഎസ് നുസൂറിന്റെയും എസ് എം ബാലുവിന്റെയും സസ്‌പെൻഷൻ പിൻവലിക്കാത്തതിലും വിമർശനമുണ്ടായി. നടപടി പിൻവലിക്കാൻ ദേശീയ നേതൃത്വം നിർദേശിച്ചിട്ടും തയ്യാറായില്ലെന്ന് സംസ്ഥാന കമ്മിറ്റി വിമർശിച്ചു