മണലിയിൽ പൊലീസുകാരന്റെ വീട്ടിൽ മോഷണം നടത്തിയ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

Case

കേച്ചേരി: മണലിയിൽ പൊലീസുകാരന്റെ വീട്ടിൽ മോഷണം നടത്തിയ കേസിൽ 2 പേരെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. അറങ്ങോട്ടുകര സ്വദേശി കോഴിക്കാട്ടിൽ വീട്ടിൽ ഷാൻഫീർ (37), ചേലക്കര സ്വദേശി പുതുവീട്ടിൽ അബ്ദുൽ റഹീം (31) എന്നിവരാണ് പിടിയിലായത്.

തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി ഇവരുടെ പേരിൽ ഒട്ടേറെ കേസുകൾ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു.

ഒക്ടോബർ 29 ന് രാത്രിയാണ് ഗുരുവായൂർ സ്റ്റേഷനിലെ പൊലീസുകാരൻ ഷെഫീക്കിന്റെ പൂട്ടിക്കിടന്ന വീട്ടിൽ മോഷണം നടന്നത്. വീടിന്റെ പൂട്ട് തകർത്ത് അകത്തു കടന്ന പ്രതികൾ50000 രൂപയും 3 ഗ്രാമിന്റെ സ്വർണ കമ്മലും മൊബൈൽ ഫോണുമാണ് കവർന്നത്.

പ്രതികൾ മലപ്പുറത്തെ മൊബൈൽ കടയിൽ വിറ്റ ഈ മൊബൈൽ ഫോണും കേച്ചേരി സ്വദേശി മുഹമ്മദ് ഫയാസിന്റെ വീട്ടിൽ നിന്നു പ്രതികൾ ഏഴാം തീയതി കവർന്ന ബുള്ളറ്റും പൊലീസ് കണ്ടെടുത്തു.

Share this story