കണ്ണൂർ പാനൂരിൽ മാരകായുധങ്ങളുമായി യുവാവ് പോലീസിന്റെ പിടിയിൽ

aswanth

കണ്ണൂർ പാനൂർ മനേക്കരയിൽ മാരകായുധങ്ങളുമായി യുവാവ് പിടിയിൽ. പൊന്ന്യം വെസ്റ്റ് സ്വദേശി അശ്വന്താണ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. പാനൂർ മേഖലയിൽ ആർഎസ്എസ്-കോൺഗ്രസ് സംഘർഷം നിലനിൽക്കുന്നതിനിടെയാണ് സംഭവം. എന്നാൽ അശ്വന്തിന് ഇതുമായി ബന്ധമില്ലെന്ന് പോലീസ് പറയുന്നു

ഇന്നലെ ഒരു വിവാഹവീട്ടിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ഏറ്റുമുട്ടലിന് കാരണമായത്. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പ്രദേശത്ത് പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് അശ്വന്ത് പിടിയിലാകുന്നത്.
 

Share this story