പ്രവീൺ റാണക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്; സ്വത്ത് കണ്ടുകെട്ടാനും നീക്കം

praveen

നിക്ഷേപ തട്ടിപ്പ് കേസ് പ്രതിയായ പ്രവീൺ റാണക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ഇയാളെ ഒളിവിൽ കഴിയാൻ സഹായിക്കുന്നവരെ പ്രതി ചേർക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. പ്രവീൺ റാണ മുൻകൂർ ജാമ്യത്തിനായി നീക്കം തുടങ്ങിയെന്നാണ് വിവരം. പരാതി പിൻവലിക്കാൻ ഇടനിലക്കാരെ ഉപയോഗിച്ച് സമ്മർദം ചെലുത്തുന്നതായും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

പ്രവീൺ റാണ സംസ്ഥാനം വിട്ടിട്ടില്ലെന്ന സൂചനയാണ് പോലീസിനുള്ളത്. മധ്യകേരളത്തിലെ ജില്ലകൾ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം. പ്രവീൺ റാണയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. നിക്ഷേപം വിദേശത്തേക്ക് കടത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കും.
 

Share this story