ആരോഗ്യനില മോശമായി; പ്രധാനമന്ത്രി മോദിയുടെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Wed, 28 Dec 2022

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 100 വയസ്സുള്ള ഹീരാബെന്നിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലാക്കിയത്. അഹമ്മദാബാദിലെ യുഎൻ മേത്താ ആശുപത്രിയിൽ കഴിയുന്ന ഹീരാബെന്നിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ പറയുന്നു. അമ്മയെ സന്ദർശിക്കാനായി പ്രധാനമന്ത്രി ഉടൻ അഹമ്മദാബാദിലേക്ക് തിരിക്കുമെന്നാണ് വാർത്ത.