പോപുലർ ഫ്രണ്ട് ഹർത്താൽ; കണ്ണൂർ മട്ടന്നൂരിൽ ആർ എസ് എസ് കാര്യാലയത്തിന് നേർക്ക് ബോംബേറ്

mattannur

കണ്ണൂരിൽ പോപുലർ ഫ്രണ്ട് ഹർത്താലിനിടെ രണ്ടിടത്ത് ബോംബേറ്. മട്ടന്നൂർ ഇല്ലൻമൂലയിലെ ആർ എസ് എസ് കാര്യാലയത്തിന് നേരെ ബോംബേറുണ്ടായി. സ്‌ഫോടനത്തിൽ കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ തകർന്നു. ചെറിയ തോതിൽ നാശനഷ്ടങ്ങളുണ്ടായി. അക്രമി ഓടി രക്ഷപ്പെട്ടു. ഉളിയിൽ നരയൻപാറയിലും പെട്രോൾ ബോംബേറുണ്ടായി. രാവിലെ പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേർക്കാണ് ബോംബെറിഞ്ഞത്. 

ഇതിനിടെ കണ്ണൂർ പാപ്പിനിശ്ശേരിയിൽ ബോംബുമായി പോപുലർ ഫ്രണ്ടുകാരൻ പിടിയിലായി. സ്‌കൂട്ടറിൽ പെട്രോളുമായി പോകവെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. മാങ്കടവ് സ്വദേശി അനസാണ് പിടിയിലായത്. കല്യാശ്ശേരിയിൽ വെച്ചാണ് അനസ് പിടിയിലായത്. ഒപ്പമുണ്ടായിരുന്ന നാല് പേർ രക്ഷപ്പെട്ടു.
 

Share this story