മൊഴി മാറ്റാൻ പ്രശാന്തിനെ ആർഎസ്എസ് ഭീഷണിപ്പെടുത്തിയെന്ന് സംശയിക്കുന്നു: സന്ദീപാനന്ദ ഗിരി

giri

ആശ്രമം കത്തിച്ച കേസിൽ മുഖ്യസാക്ഷി പ്രശാന്തിന്റെ മൊഴി മാറ്റത്തിൽ പ്രതികരണവുമായി സന്ദീപാനന്ദ ഗിരി. പ്രശാന്തിന് സമ്മർദമുണ്ടായിക്കാണും. ബിജെപിയും ആർഎസ്എസും ഭീഷണിപ്പെടുത്തിയതായി സംശയിക്കുന്നു. പ്രശാന്ത് പോലീസിനെ സ്വമേധയാ സമീപിച്ചതാണെന്നും സന്ദീപാനന്ദഗിരി പറഞ്ഞു

വെളിപ്പെടുത്തൽ ഒരുപാട് സഹായിച്ചു. ശാസ്ത്രീയ തെളിവുകൾ പോലീസ് ശേഖരിച്ചു. മൊഴി മാറ്റം അന്വേഷണത്തെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും സന്ദീപാനന്ദഗിരി പറഞ്ഞു. ആശ്രമം കത്തിച്ചത് തന്റെ സഹോദരനും സുഹൃത്തുക്കളും ചേർന്നാണെന്ന മൊഴിയാണ് പ്രശാന്ത് ഇന്ന് മാറ്റിയത്.
 

Share this story