പ്രവീൺ റാണ നേപ്പാൾ വഴി മുങ്ങാൻ സാധ്യത; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്

praveen

സേഫ് ആൻഡ് സ്‌ട്രോംഗ് നിക്ഷേപ തട്ടിപ്പിൽ പോലീസ് തിരയുന്ന പ്രവീൺ റാണക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നേപ്പാൾ വഴി വിദേശത്തേക്ക് ഇയാൾ കടക്കുന്നത് തടയാനും പോലീസ് ശ്രമം തുടങ്ങി. ഇന്നലെ അറസ്റ്റിലായ റാണയുടെ പ്രധാന കൂട്ടാളി എം സതീഷിനെ പോലീസ് ചോദ്യം ചെയ്യുകയാണ്

കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്നും പോലീസിന്റെ നിരീക്ഷണ വലയം വെട്ടിച്ചാണ് പ്രവീൺ റാണ രക്ഷപ്പെട്ടത്. ഫ്‌ളാറ്റിൽ നിന്നും പുറപ്പെട്ട കാർ അങ്കമാലിയിൽ തടഞ്ഞ് പോലീസ് പരിശോധിച്ചെങ്കിലും റാണ ഇതിൽ ഇല്ലായിരുന്നു. കലൂരിൽ ഇറക്കിവിട്ടെന്നായിരുന്നു ഡ്രൈവറുടെ മൊഴി. 

ഇയാൾ യുപി വഴി നേപ്പാൾ അതിർത്തിയിൽ എത്തിയ ശേഷം ഇവിടെ നിന്ന് മുങ്ങാൻ സാധ്യതയുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. റാണ കേരളം വിട്ടിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും റാണയുടെ പാസ്‌പോർട്ട് നമ്പറും വിശദാംശങ്ങളും പോലീസ് കൈമാറിയിട്ടുണ്ട്.
 

Share this story