തട്ടിച്ച പണം ഒമ്പത് മാസത്തിനുള്ളിൽ തിരികെ നൽകുമെന്ന് പ്രവീൺ റാണ; ചോദ്യം ചെയ്യൽ തുടരുന്നു

praveen

സേഫ് ആൻഡ് സ്‌ട്രോംഗ് നിക്ഷേപ തട്ടിപ്പ് കേസിൽ മുഖ്യപ്രതി പ്രവീൺ റാണ ഒളിവിൽ കഴിഞ്ഞ പൊള്ളാച്ചിയിലെ വീടിന്റെ ദൃശ്യങ്ങൾ പുറത്ത്. ദേവരായപുരത്തെ കരിങ്കൽ ക്വാറിക്ക് സമീപമുള്ള കുടിലിലാണ് റാണ ഒളിവിൽ കഴിഞ്ഞിരുന്നത്. ഇന്നലെ പിടികൂടിയ പ്രവീൺ റാണയെ തൃശ്ശൂരിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. 

ചോദ്യം ചെയ്യലിൽ പ്രവീൺ റാണ പോലീസിനോട് സഹകരിക്കുന്നുണ്ട്. തട്ടിയെടുത്ത പണം മുഴുവൻ ഒമ്പത് മാസത്തിനകം നൽകുമെന്ന് പ്രവീൺ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് സൂചന. ഇക്കാര്യത്തിൽ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ഇയാൾ പറഞ്ഞു

പിടികൂടുമ്പോൾ സന്ന്യാസി വേഷത്തിലായിരുന്നു പ്രവീൺ റാണ. അതിഥി തൊഴിലാളിയുടെ ഫോണിൽ നിന്നും വീട്ടുകാരെ വിളിച്ചതാണ് ഇയാളുടെ ഒളിവ് സ്ഥലം കണ്ടെത്താനും അറസ്റ്റിലേക്ക് നയിക്കാനും പോലീസിനെ സഹായിച്ചത്.
 

Share this story