പിടി 7നെ പിടികൂടാനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു; മൂന്നാമതൊരു കുങ്കിയാന കൂടി വേണമെന്ന് ദൗത്യസംഘം

pt 7

പാലക്കാട് ധോണിയിലിറങ്ങിയ കൊമ്പൻ പിടി 7നെ പിടിക്കാനുള്ള സംഘത്തിലേക്ക് മൂന്നാമത് കുങ്കിയാനയെ കൂടി ആവശ്യപ്പെട്ട് പ്രത്യേക ദൗത്യ സംഘം. നിലവിൽ വിക്രം, ഭരതൻ എന്നീ കുങ്കി ആനകൾ ധോണിയിലെ ക്യാമ്പിലുണ്ട്. ഇതിന് പുറമെ മുത്തങ്ങയിൽ നിന്നുള്ള സുരേന്ദ്രൻ എന്ന ആനയെ കൂടിയാണ് ആവശ്യപ്പെട്ടത്. മുഖ്യവനപാലകൻ ഉത്തരവിട്ടാൽ അടുത്ത ദിവസം തന്നെ ആന ധോണിയിലെത്തും

ദൗത്യസംഘത്തിൽ ചിലർ ഇന്നലെ രാത്രി തന്നെ ധോണിയിൽ എത്തിയിരുന്നു. ഡോ. അരുൺ സക്കറിയ ഇന്നുച്ചയോടെ എത്തും. ഇതിന് ശേഷം ചേരുന്ന അവലോകന യോഗത്തിലാകും മയക്കുവെടി വെക്കാനുള്ള അന്തിമ രൂപരേഖ ചർച്ചയാകുക. സ്ഥലം, സമയം എന്നിവയാകും തീരുമാനിക്കുക

ധോണിയിലെ ഭൂപ്രകൃതിയും ദൗത്യത്തിന് വെല്ലുവിളിയാണ്. ജനവാസമേഖലയോടു ചേർന്ന് തന്നെ ആനയെ വെടിവെക്കാനാണ് ഒരുക്കം.
 

Share this story