സ്വാതന്ത്ര്യ സമരസേനാനികളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ ഒന്നിച്ച് മുന്നേറാമെന്ന് പ്രധാനമന്ത്രി

Modi

റിപബ്ലിക് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ ഒന്നിച്ച് മുന്നേറാമെന്ന് പ്രധാനമന്ത്രി റിപബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ാം വർഷത്തിലെ റിപബ്ലിക് ദിനം ഏറെ വിശേഷപ്പെട്ടതാണെന്നും നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. 

ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പചക്രം സമർപ്പിച്ചതോടെയാണ് രാജ്യത്തിന്റെ 74ാം റിപബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായത്. കർത്തവ്യപഥിൽ റിപബ്ലിക് ദിന പരേഡ് നടക്കുകയാണ്. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസിസിയാണ് ഈ വർഷത്തെ മുഖ്യാതിഥി.
 

Share this story