സ്വകാര്യ മേഖലയിലെ നഴ്‌സുമാർ വീണ്ടും സമരത്തിലേക്ക്; നാളെ തൃശ്ശൂരിൽ സൂചനാ പണിമുടക്ക്
Wed, 4 Jan 2023

സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ നഴ്സുമാർ പണിമുടക്കിലേക്ക്. ദിവസവേതനം 1500 രൂപ ആക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. നാളെ തൃശൂർ ജില്ലയിൽ പണിമുടക്കി പ്രകടനം നടത്തും. പരിഹാരമുണ്ടായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പണിമുടക്കും. 2017ലാണ് അവസാനമായി നഴ്സുമാരുടെ ശമ്പള വർധനവ് നടത്തിയത്. മൂന്ന് വർഷം കഴിഞ്ഞാൽ ശമ്പള വർധനവ് നടപ്പാക്കണമെന്നാണ് നിയമം. നിലവിൽ അഞ്ച് വർഷമായിട്ടും ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതിനെ തുടർന്നാണ് നഴ്സുമാർ പണിമുടക്കിലേക്ക് നീങ്ങുന്നത്.