തൃശ്ശൂർ കൊണ്ടാഴിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരുക്ക്

accident

തൃശ്ശൂർ കൊണ്ടാഴിയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. അപകട സമയത്ത് അമ്പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശ്ശൂരിൽ നിന്ന് തിരുവില്വാമല ഭാഗത്തേക്ക് പോയ സുമംഗലി എന്ന ബസാണ് രാവിലെ 7.45ഓടെ അപകടത്തിൽപ്പെട്ടത്

റോഡ് പണി നടക്കുന്നതിനാൽ ബസ് കൊണ്ടാഴി വഴി തിരിച്ചുവിട്ടതായിരുന്നു. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർക്ക് പരിചയമില്ലാത്ത റോഡായതിനാലാണ് അപകടമുണ്ടായത് എന്നാണ് വിവരം. പരുക്കേറ്റവരുടെ നില ഗുരുതരമല്ല എന്നാണ് വിവരം.
 

Share this story