പൂജ ബംപറിന്റെ സമ്മാനത്തുകയും ഉയർത്തി; ഒന്നാം സമ്മാനം 10 കോടി രൂപ

lottery

ഓണം ബംപർ ടിക്കറ്റ് വിൽപ്പന റെക്കോർഡ് ഇട്ടതിന് പിന്നാലെ പൂജ ബംപറിന്റെ സമ്മാനത്തുക ഉയർത്തി. മുൻ വർഷങ്ങളിൽ അഞ്ച് കോടിയായിരുന്ന പൂജ ബംപറിന്റെ പുതുക്കിയ സമ്മാനത്തുക 10 കോടിയാണ്. ഓണം ബംപർ നറുക്കെടുപ്പ് ദിവസം പൂജ ബംപറിന്റെ പ്രകാശനവും നടത്തിയിരുന്നു. ഇന്ന് മുതൽ ടിക്കറ്റ് വിൽപ്പനയും ആരംഭിച്ചിട്ടുണ്ട്. 250 രൂപയാണ് ടിക്കറ്റ് വില. 

25 കോടിയായിരുന്നു ഓണം ബംപറിന്റെ ഒന്നാം സമ്മാനം. 500 രൂപയായിരുന്നു ടിക്കറ്റ് വില. 66 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിഞ്ഞത്. ഇതോടെയാണ് പൂജ ബംപറിന്റെ സമ്മാനത്തുകയും സർക്കാർ ഉയർത്തിയത്.
 

Share this story