മഞ്ചേശ്വരത്ത് മദ്രസ വിദ്യാർഥിനിയെ എടുത്തെറിഞ്ഞ കേസിലെ പ്രതി സൈക്കോ സിദ്ധിഖ് അറസ്റ്റിൽ

syco

കാസർകോട് മഞ്ചേശ്വരത്ത് മദ്രസ വിദ്യാർഥിനിയെ എടുത്തെറിഞ്ഞ കേസിൽ സൈക്കോ സിദ്ധിഖ് എന്നറിയപ്പെടുന്ന അബൂബക്കർ സിദ്ധിഖിനെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് ഉച്ചയോടെയാണ് രേഖപ്പെടുത്തിയത്. മുമ്പും മദ്രസ വിദ്യാർഥികളെ ഇയാൾ ആക്രമിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

ഒമ്പത് വയസ്സുള്ള കുട്ടിയെയാണ് ഇയാൾ ഇന്ന് ആക്രമിച്ചത്. ഉദ്യാവര ജമാഅത്ത് പള്ളിക്ക് സമീപത്ത് വെച്ചായിരുന്നു സംഭവം. ആക്രമണത്തിൽ പരുക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. യാതൊരു പ്രകോപനവും കൂടാതെയാണ് ഇയാൾ കുട്ടിയെ ആക്രമിച്ചത്. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കർശന നടപടിക്ക് പോലീസിന് നിർദേശം നൽകിയിരുന്നു.
 

Share this story