റാഡിസൺ ബ്ലൂ ഹോട്ടൽ ഉടമ അമിത് ജെയ്‌നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

jain

ഗാസിയാബാദ് റാഡിസൺ ബ്ലൂ ഹോട്ടലിന്റെ ഉടമ അമിത് ജെയ്‌നെ മരിച്ച നിലയിൽ കണ്ടെത്തി. ഡൽഹി കോമൺവെൽത്ത് ഗെയിംഗ് വില്ലേജിലെ വസതിയിലാണ് അമിത് ജെയ്‌നെ മരിച്ച നിലയിൽ കണ്ടത്. ആത്മഹത്യയെന്നാണ് നിഗമനം. ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് ജെയ്‌നെ കണ്ടെത്തിയത്

നോയ്ഡയിലെ പുതിയ വസതിയിൽ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് ജെയ്ൻ കോമൺവെൽത്ത് ഗെയിംസ് വില്ലേജിലെ ഫ്‌ളാറ്റിലെത്തിയത്. പിന്നീട് ഫ്‌ളാറ്റിൽ നിന്ന് സാധനങ്ങളെടുക്കാനായി ജെയ്‌ന്റെ മകൻ എത്തിയപ്പോഴാണ് അച്ഛനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
 

Share this story