കൊടുവള്ളിയിൽ തന്നെ തോൽപ്പിച്ചതിന് പിന്നിൽ റഹീമും സംഘവും: കാരാട്ട് റസാഖ്

karat

പിടിഎ റഹീം എംഎൽഎക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഇടത് എംഎൽഎ കാരാട്ട് റസാഖ്. കഴിഞ്ഞ തവണ കൊടുവള്ളിയിൽ തന്നെ തോൽപ്പിച്ചത് റഹീമും കൂട്ടരുമാണെന്ന് റസാഖ് ആരോപിച്ചു. റഹീം വിഭാഗത്തിന്റെ വോട്ട് കഴിഞ്ഞ തവണ കിട്ടിയില്ല. എംകെ മുനീറിനെ തോൽപ്പിച്ച് താൻ നിയമസഭയിൽ എത്തിയാൽ അവർ പ്രതീക്ഷിച്ചത് കിട്ടില്ലെന്ന് കരുതിക്കാണുമെന്നും റസാഖ് പറഞ്ഞു

അടിയൊഴുക്കുകളെ കുറിച്ച് ആദ്യം പരാതി പറഞ്ഞത് റഹീമിനോടും കൂട്ടരോടുമാണ്. ഇവരാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിയാൻ വൈകി. മിനറൽസ് ഡെവലപ്‌മെന്റ് കോർപറേഷൻ ചെയർമാനായി റഹീമിന്റെ ബന്ധു മുഹമ്മദിനെ നിയമിച്ചതിന്റെ മാനദണ്ഡം എന്താണെന്നും റസാഖ് ചോദിച്ചു. പരാതിക്കാരൻ പുറത്തും പ്രതി അകത്തുമെന്നതാണ് സ്ഥിതി. ലീഗ് ചർച്ച നടത്തിയെങ്കിലും സിപിഎമ്മിനൊപ്പം തന്നെ ഉറച്ച് നിൽക്കുമെന്നും റസാഖ് പറഞ്ഞു
 

Share this story