എ.കെ ആന്റണിയുടെ മകനുള്ള വിവേകം പോലും രാഹുൽ ഗാന്ധിക്കും കമ്പനിക്കുമില്ല: കെ സുരേന്ദ്രൻ

K Surendran

എ കെ ആന്റണിയുടെ മകനുള്ള വിവേക ബുദ്ധി പോലും രാഹുൽ ഗാന്ധിക്കും കമ്പനിക്കുമില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. എത്ര വേഗമാണ് പ്രതിപക്ഷം മോദിവിരുദ്ധതയുടെ പേരിൽ ഇന്ത്യാവിരുദ്ധമാകുന്നത് എന്ന് തിരിച്ചറിയാൻ ഇന്ത്യൻ ജനതക്ക് അഞ്ഞൂറ് കിലോമീറ്റർ പദയാത്ര നടത്തേണ്ട ആവശ്യമില്ലെന്ന് സുരേന്ദ്രൻ പറഞ്ഞു

സിപിഎമ്മിനും കമ്പനിക്കും ബ്രിട്ടീഷുകാരുടെ പാദസേവ ചെയ്യാൻ വീണ്ടുമൊരു അവസരം കൂടി ലഭിച്ചു എന്നതിനുള്ള ചാരിതാർഥ്യവുമെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു

കുറിപ്പിന്റെ പൂർണരൂപം

എ. കെ. ആന്റണിയുടെ മകനുള്ള വിവേകബുദ്ധിപോലും രാഹുൽഗാന്ധിക്കും കമ്പനിക്കും ഇല്ലാതെ പോകുന്നു എന്നതാണ് കോൺഗ്രസ്സിന്റെ വർത്തമാന ദുരവസ്ഥ. എത്രവേഗമാണ് പ്രതിപക്ഷം മോദിവിരുദ്ധതയുടെ പേരിൽ ഇന്ത്യാവിരുദ്ധമാവുന്നത് എന്ന് തിരിച്ചറിയാൻ ഇന്ത്യൻ ജനതയ്ക്ക് അഞ്ഞൂറു കിലോമീറ്റർ പദയാത്രയൊന്നും നടത്തേണ്ട ആവശ്യമില്ല. പിന്നെ സി. പി. എമ്മിനും കമ്പനിക്കും ബ്രിട്ടീഷുകാരുടെ പാദസേവ ചെയ്യാൻ വീണ്ടുമൊരവസരം കൂടി ലഭിച്ചു എന്നതിലുള്ള ചാരിതാർത്ഥ്യവും. ജന്മനാ ഇന്ത്യാവിരുദ്ധരായ അഞ്ചാംപത്തികൾ...

Share this story