രാഹുൽ ഗാന്ധി വെള്ളിയാഴ്ച ഡൽഹിയിലേക്ക് പോകും; കെസിയെ അടിയന്തരമായി വിളിപ്പിച്ച് സോണിയ

kc

ഭാരത് ജോഡോ യാത്രയുടെ പര്യടനം കേരളത്തിൽ തുടരുന്നതിനിടെ താത്കാലിക ഇടവേള നൽകി രാഹുൽ ഗാന്ധി ഡൽഹിയിലേക്ക്. നിർണായക ചർച്ചകളിൽ പങ്കെടുക്കുന്നതിനായി വെള്ളിയാഴ്ച രാഹുൽ ഡൽഹിയിലെത്തും. ചികിത്സ പൂർത്തിയാക്കി ലണ്ടനിൽ നിന്നെത്തിയ സോണിയ ഗാന്ധിയെ കാണുന്നതിനായാണ് രാഹുൽ പോകുന്നതെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു

വെള്ളിയാഴ്ച രാത്രി തന്നെ രാഹുൽ ഗാന്ധി കേരളത്തിൽ മടങ്ങിയെത്തും. ശനിയാഴ്ച രാവിലെ ചാലക്കുടിയിൽ നിന്ന് യാത്ര തുടരും. ഇതിനിടെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ സോണിയ ഗാന്ധി അടിയന്തരമായി ഡൽഹിയിലേക്ക് വിളിപ്പിച്ചു. ആലപ്പുഴയിൽ യാത്രയിൽ പങ്കെടുക്കുന്നതിനിടെ കെ സി വേണുഗോപാൽ ഡൽഹിയിലേക്ക് പോയി. 

സംഘടനാപരമായ ആവശ്യങ്ങൾക്കായാണ് കെ സി വേണുഗോപാലിനെ വിളിപ്പിച്ചതെന്നാണ് വിവരം. അടുത്ത ദിവസം വേണുഗോപാൽ തിരികെ എത്തും. അധ്യക്ഷ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്ന സാഹചര്യത്തിലാണ് കെ സിയെ വിളിപ്പിച്ചിരിക്കുന്നത്.
 

Share this story