രാജ് ഭവൻ കഴിഞ്ഞ നാല് വർഷത്തിനിടെ അതിഥി സത്കാരത്തിനായി ചെലവാക്കിയത് 9 ലക്ഷത്തോളം രൂപ

governor

കേരളാ രാജ്ഭവനിൽ കഴിഞ്ഞ നാല് വർഷത്തിനിടെ അതിഥി സത്കാരത്തിനായി ചെലവഴിച്ചത് ഒമ്പത് ലക്ഷത്തോളം രൂപ. സത്കാര ചെലവിൽ ഓരോ വർഷവും അരലക്ഷം മുതൽ ഒരു ലക്ഷം രൂപയുടെ വരെ വർധനവുണ്ട്. കൊവിഡ് വ്യാപനം കത്തിനിന്ന 2020-21 സാമ്പത്തിക വർഷത്തിൽ 2.49 ലക്ഷം രൂപയും അതിഥി സത്കാരത്തിനായി ചെലവാക്കി

2021-22 സാമ്പത്തിക വർഷത്തിൽ 3.71 ലക്ഷം രൂപയാണ് അതിഥി സത്കാരത്തിനായി ചെലവഴിച്ചത്. അതിഥി സത്കാരത്തിനായി ഹോസ്പിറ്റാലിറ്റി എന്ന ഹെഡ് ഓഫീസ് അക്കൗണ്ടിൽ നിന്നാണ് രാജ് ഭവൻ പണം ചെലവഴിക്കുന്നത്. കഴിഞ്ഞ നാല് വർഷം കൊണ്ട് 8.96 ലക്ഷം രൂപയാണ് രാജ് ഭവൻ ഇത്തരത്തിൽ ചെലവഴിച്ചത്. 

ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ ആയതിന് ശേഷമാണ് അതിഥി സത്കാരത്തിൽ വൻ വർധനവുണ്ടായത്. 2019-20 കാലത്ത് സാമ്പത്തിക വർഷത്തിൽ 1.98 ലക്ഷം രൂപയായിരുന്ന സത്കാര ചെലവ്. നിലവിലെ സാമ്പത്തിക വർഷം തീരാൻ നാല് മാസം കൂടി ബാക്കി നിൽക്കെ ഇതുവരെ 76,374 രൂപ ഈ ഇനത്തിൽ ചെലവഴിച്ചിട്ടുണ്ട്.
 

Share this story