അനിൽ ആന്റണിയുടെ രാജിയോടെ വിവാദം അടഞ്ഞ അധ്യായമായെന്ന് രമേശ് ചെന്നിത്തല

Ramesh Chennithala

അനിൽ ആന്റണിയുടെ രാജിയോടെ ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദം അടഞ്ഞ അധ്യായമായെന്ന് രമേശ് ചെന്നിത്തല. ബിബിസി ഡോക്യുമെന്ററി സംബന്ധിച്ച് കേരളത്തിലെയും കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെയും നിലപാടുകൾ വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു. 

കേരളത്തിലെ രണ്ട് മുൻ മുഖ്യമന്ത്രിമാരുടെ മക്കളെ താരതമ്യം ചെയ്ത് ജയറാം രമേശ് കടുത്ത വിമർശനവുമായി കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇതേക്കുറിച്ച് അദ്ദേഹത്തോട് തന്നെ അഭിപ്രായം ചോദിക്കണമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. 

ബിബിസിയുടെ ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തിന് വെല്ലുവിളി ആണെന്നായിരുന്നു അനിൽ ആന്റണിയുടെ പ്രസ്താവന. ഇത് വിവാദമായതോടെ അനിൽ ആന്റണി പാർട്ടി പദവികൾ രാജിവെക്കുകയായിരുന്നു.
 

Share this story