ഹർത്താൽ മറവിൽ മത തീവ്രവാദികൾ അഴിഞ്ഞാടുന്നു; ആഭ്യന്തര വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് സുരേന്ദ്രൻ

K surendran

ഹർത്താലിന്റെ മറവിൽ മതതീവ്രവാദികൾ അഴിഞ്ഞാടിയിട്ടും ആഭ്യന്തര വകുപ്പ് ഒരു നടപടിയുമെടുക്കാതെ പോപുലർ ഫ്രണ്ടിന് കീഴടങ്ങിയിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പോപുലർ ഫ്രണ്ടിന്റെ സഹായം ലഭിച്ചതിന്റെ പ്രത്യുപകാരമാണ് പിണറായി വിജയൻ ചെയ്യുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. 

സംസ്ഥാനത്താകെ വാഹനങ്ങൾക്ക് നേരെ കല്ലേറ് നടന്നു. വിവിധ ജില്ലകളിൽ കലാപ സമാനമായ അന്തരീക്ഷമാണുള്ളത്. ആലപ്പുഴയിൽ കെഎസ്ആർടിസി ഡ്രൈവറുടെ കണ്ണ് തകർത്തു. മൂകാംബിക തീർഥ യാത്രക്കാർ വരെ ആക്രമിക്കപ്പെട്ടു. പ്രകോപനമുണ്ടാക്കി വർഗീയ ലഹളയുണ്ടാക്കാനാണ് മതതീവ്രവാദികൾ ശ്രമിക്കുന്നത്. 

ഹർത്താലിനിടെ ഒരു വിഭാഗം ജനങ്ങളുടെ വ്യാപാര സ്ഥാപനങ്ങൾ ആക്രമിക്കുകയാണ് പോപുലർ ഫ്രണ്ട് ചെയ്യുന്നത്. തീവ്രവാദികൾ കേരളത്തിലെ പല തെരുവുകളിലും അഴിഞ്ഞാടുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
 

Share this story