കളമശ്ശേരിയിൽ അഴുകിയ മാംസം പിടിച്ചെടുത്ത സംഭവം; ഹൈക്കോടതി റിപ്പോർട്ട് തേടി
Fri, 13 Jan 2023

കളമശ്ശേരിയിൽ അഴുകിയ മാംസം പിടികൂടിയ സംഭവത്തിൽ റിപ്പോർട്ട് തേടി ഹൈക്കോടതി. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേരള ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദേശം നൽകി. ലീഗൽ സർവീസ് അതോറിറ്റി കളമശ്ശേരി മുൻസിപ്പാലിറ്റിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്
അഴുകിയ മാംസം പിടിച്ചെടുത്ത കൈപ്പടമുകളിലെ കെട്ടിടം നഗരസഭ അടച്ചുസീൽ ചെയ്തു. ലൈസൻസ് ഇല്ലാതെ നിയമവിരുദ്ധമായാണ് കെട്ടിടം പ്രവർത്തിച്ചിരുന്നത്. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ യോഗം അടിയന്തരമായി ചേർന്നാണ് കെട്ടിടം സീൽ ചെയ്യാൻ തീരുമാനിച്ചത്.