മണ്ണാർക്കാട് കോഴിക്കൂട്ടിൽ ചത്ത പുലിയുടെ ശരീരത്തിൽ റബർ ബുള്ളറ്റ്

puli

മണ്ണാർക്കാട് കോഴിക്കൂട്ടിൽ ചത്ത പുലിയുടെ ശരീരത്തിൽ റബർ ബുള്ളറ്റ്. പോസ്റ്റുമോർട്ടത്തിനിടെയാണ് പുലിയുടെ ശരീരത്തിൽ നിന്ന് ബുള്ളറ്റ് കണ്ടെത്തിയത്. പുലിക്ക് ഹൃദയാഘാതം സംഭവിച്ചെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇന്ന് പുലർച്ചെയാണ് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തത്

ആറ് മണിക്കൂർ നേരമാണ് പുലി കോഴിക്കൂട്ടിലെ ഇരുമ്പ് വലയിൽ കുടുങ്ങിക്കിടന്നത്. കോട്ടോപ്പാടം പഞ്ചായത്തിലെ കുന്തിപ്പാടത്തെ ഫിലിപ്പ് എന്ന വ്യക്തിയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. മുത്തങ്ങയിൽ നിന്ന് മയക്കുവെടി വെക്കാനുള്ള സംഘവും ഇവിടേക്ക് വന്നിരുന്നു.
 

Share this story