ചങ്ങനാശ്ശേരിയിൽ നിയന്ത്രണം വിട്ട ബൈക്ക്‌ ഓഫീസിലേക്ക് പാഞ്ഞുകയറി; മൂന്ന് യുവാക്കൾക്ക് പരുക്ക്

bike

ചങ്ങനാശ്ശേരി പുഴവാത് റവന്യു ടവർ റോഡിൽ അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് വക്കീൽ ഓഫീസിലേക്ക് ഇടിച്ചുകയറി. ബൈക്ക് യാത്രികരായ മൂന്ന് പേർക്ക് പരുക്കേറ്റു. മാടപ്പള്ളി സ്വദേശികളായ മൂന്ന് യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്കാണ് സംഭവം

വീതി കുറഞ്ഞ റോഡിലൂടെ അമിത വേഗതയിലെത്തിയ ബൈക്ക് നിർത്തിയിട്ടിരുന്ന കാറിനെ മറികടക്കുമ്പോൾ എതിരെ വന്ന ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുകയും നിയന്ത്രണം വിട്ട് ഓഫീസിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു

അതേസമയം അപകടത്തിൽപ്പെട്ടവരെ നിർത്തിയിട്ടിരുന്ന കാറിൽ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും കാർ പെട്ടെന്ന് എടുത്തുപോയെന്നും ആരോപണമുണ്ട്. തുടർന്ന് അഭിഭാഷകരും നാട്ടുകാരും ചേർന്ന് മറ്റൊരു വാഹനത്തിൽ യുവാക്കളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
 

Share this story