എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ ജാമ്യം വീണ്ടും റദ്ദാക്കി

arsho

എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ ജാമ്യം എറണാകുളം ജില്ലാ കോടതി റദ്ദാക്കി. അഭിഭാഷകനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ലഭിച്ച ജാമ്യമാണ് റദ്ദാക്കിയത്. ജാമ്യവ്യവസ്ഥകൾ ആർഷോ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നതടക്കമുള്ള വ്യവസ്ഥകളാണ് ആർഷോ ലംഘിച്ചത്. നേരത്തെ ഒന്നര മാസത്തോളം ജയിൽവാസം അനുഭവിച്ച ശേഷമാണ് ആർഷോയ്ക്ക് ജാമ്യം ലഭിച്ചത്. 

വധശ്രമ കേസിൽ ആദ്യം ജാമ്യത്തിലിറങ്ങിയ ശേഷം വിവിധ കേസുകളിൽ പ്രതിയായതോടെയാണ് ഹൈക്കോടതി നേരത്തെ ജാമ്യം റദ്ദാക്കിയിരുന്നത്. തുടർന്ന് ജയിലിലായ ആർഷോ ഓഗസ്റ്റിൽ വീണ്ടും ജാമ്യം ലഭിച്ച് പുറത്തിറങ്ങുകയായിരുന്നു.
 

Share this story